മലപ്പുറം ആനക്കയത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്ലസ് ടു വിദ്യാർഥി മരിച്ചു

rijas

മലപ്പുറം ആനക്കയം പാലത്തിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. കാഞ്ഞമണ്ണ മഠത്തിൽ അലവിക്കുട്ടിയുടെ മകൻ അഹമ്മദ് റിജാസ്(18) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയോടെയാണ് അപകടം നടന്നത്

പാലത്തിന്റെ കൈവരി തകർന്ന സ്ഥലത്തെ അപകടമൊഴിവാക്കാൻ താത്കാലികമായി വെച്ച വീപ്പയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. 

ആദ്യം മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും പുലർച്ചെയോടെ മരിച്ചു. മങ്കട പള്ളിപ്പുറം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർഥിയായിരുന്നു.
 

Share this story