കേന്ദ്രസേനയെ ഇറക്കി അടിച്ചമർത്തിയാലും ഗവർണർക്കെതിരായ സമരം തുടരുമെന്ന് പിഎം ആർഷോ

arsho
 ഗവർണറെ കരിങ്കൊടി കാണിച്ചതും ഗവർണർ റോഡിൽ കുത്തിയിരുന്നത് പ്രതിഷേധിച്ചതിലും പ്രതികരണവുമായി  എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. തന്നെ ആക്രമിച്ചുവെന്ന് ഗവർണർ നുണ പറയുന്നു. ഗവർണർ എല്ലാ സാധ്യതകളും ഉപയോഗിക്കട്ടെ. കേന്ദ്ര സേനയെ ഇറക്കി അടിച്ചമർത്തിയാലും സമരം മുന്നോട്ടു പോകും. ഗവർണറുടെ ഭീഷണിക്ക് വഴങ്ങേണ്ടവർ അല്ല പോലീസ്. കരിങ്കൊടി പ്രതിഷേധക്കാർക്കെതിരെ 124 ചുമത്തിയതിൽ വിമർശനമുണ്ട്. അത് ചുമത്തേണ്ട ഒരു സാഹചര്യവും ഉണ്ടായിട്ടില്ലെന്നും ആർഷോ പറഞ്ഞു.
 

Share this story