ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; കൊച്ചിയിൽ റോഡ് ഷോ

PM Modi

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്. അടുത്ത ചൊവ്വാഴ്ചയും ബുധനാഴ്ചയും മോദി കേരളത്തിലുണ്ടാകും. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് കൊച്ചിയിൽ റോഡ് ഷോയിലും മോദി പങ്കെടുക്കും. ബുധനാഴ്ച രാവിലെ ഏഴിന് ഗുരുവായൂരിൽ എത്തുന്ന പ്രധാനമന്ത്രി സുരേഷ് ഗോപിയുടെ മകളുടെ വിവാഹം, സമൂഹ വിവാഹം എന്നീ ചടങ്ങുകളിൽ പങ്കെടുക്കും. പിന്നാലെ ഗുരുവായൂർ ക്ഷേത്രദർശനം നടത്തും

ബുധനാഴ്ച കൊച്ചിയിൽ പാർട്ടിനേതൃയോഗത്തിലും വിവിധ കേന്ദ്രപദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലും പങ്കെടുത്ത ശേഷം പ്രധാനമന്ത്രി ഡൽഹിക്ക് മടങ്ങും. ജനുവരി 3നും മോദി കേരളത്തിലെത്തിയിരുന്നു. തൃശ്ശൂരിൽ നടന്ന സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന മഹിളാ സംഗമത്തിൽ പങ്കെടുക്കുന്നതിനായാണ് മോദി എത്തിയത്.
 

Share this story