മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകും, കാലാവധി പൂർത്തിയാക്കും: കെജ്രിവാളിന് മറുപടിയുമായി അമിത് ഷാ

മൂന്നാം തവണ നരേന്ദ്രമോദി പ്രധാനമന്ത്രി ആയാലും 75 വയസാകുമ്പോൾ വിരമിക്കുമെന്ന അരവിന്ദ് കെജ്രിവാളിന്റെ പരാമർശത്തിന് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നരേന്ദ്രമോദി മൂന്നാം തവണയും പ്രധാനമന്ത്രി സ്ഥാനത്ത് കാലാവധി പൂർത്തിയാക്കുമെന്ന് അമിത് ഷാ പറഞ്ഞു. തെലങ്കാനയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ

മോദിജിക്ക് 75 വയസാകുന്നതിൽ കെജ്രിവാളും ഇന്ത്യ സഖ്യവും സന്തോഷിക്കേണ്ട കാര്യമില്ല. അദ്ദേഹത്തിന് പ്രധാനമന്ത്രി ആയി തുടരാൻ കഴിയില്ലെന്ന് ബിജെപിയുടെ ഭരണഘടനയിൽ എഴുതിയിട്ടില്ല. മോദിജി വീണ്ടും പ്രധാനമന്ത്രി ആകുകയും കാലാവധി പൂർത്തിയാക്കുകയും ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു

കെജ്രിവാളിനെ പരിഹസിച്ച് ബിജെപി വക്താവ് സുധാംശു ത്രിവേദിയും രംഗത്തുവന്നു. മദ്യപിച്ചാൽ നിയന്ത്രണം നഷ്ടമായി ചിലർ സത്യം പറയുമെന്ന് ത്രിവേദി പരിഹസിച്ചു. ഇത്തവണ മോദി തന്നെയാകും അധികാരത്തിൽ വരികയെന്ന് കെജ്രിവാൾ സമ്മതിച്ചിരിക്കുന്നുവെന്നും സുധാംശു പറഞ്ഞു
 

Share this story