ഇപ്പോഴുള്ള പെട്രോൾ വിലവർധനവിന് വർഷങ്ങൾക്ക് മുമ്പുള്ള യുപിഎ സർക്കാരിനെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി

ഇപ്പോഴുള്ള പെട്രോൾ വിലവർധനവിന് വർഷങ്ങൾക്ക് മുമ്പുള്ള യുപിഎ സർക്കാരിനെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി

രാജ്യത്ത് നിലവിലുള്ള പെട്രോൾ വില വർധനവിന് യാതൊരു പരിഹാരവും തേടാതെ ഏഴ് വർഷം മുമ്പുള്ള യുപിഎ സർക്കാരിനെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. നിലവിലുണ്ടാകുന്ന പെട്രോൾ വില വർധനവിന് കാരണം കോൺഗ്രസ് ദുർഭരണമാണെന്ന് നരേന്ദ്രമോദി പറഞ്ഞു.

ഊർജ ഇറക്കുമതി കുറയ്ക്കാൻ മുൻ കോൺഗ്രസ് സർക്കാർ ശ്രമിച്ചിരുന്നുവെങ്കിൽ ഇന്ധനവില സാധാരണക്കാരന് ബാധ്യതയാകില്ലായിരുന്നുവെന്നും മോദി പ്രതികരിച്ചു. രാജ്യത്ത് പെട്രോൾ വില 100 കടന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്വമില്ലായ്മ സൂചിപ്പിക്കുന്ന പരാമർശമെന്നത് ശ്രദ്ധേയമാണ്

രാജ്യത്ത് തുടർച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവില വർധിപ്പിച്ചിരുന്നു. പെട്രോളിന് ഇന്ന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് വർധിച്ചത്.

Share this story