തൃപയാർ ശ്രീരാമ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി; വേദാർച്ചനയിലും മീനൂട്ടിലും പങ്കെടുത്തു

modi

തൃപയാർ ശ്രീരാമ ക്ഷേത്രത്തിലും ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മീനൂട്ട് ചടങ്ങിലും മോദി പങ്കെടുത്തു. ക്ഷേത്രക്കുളത്തിലെത്തിയ പ്രധാനമന്ത്രി മത്സ്യങ്ങൾക്ക് ഭക്ഷണം നൽകി. സോപാനത്തിൽ നറുനെയ്യും താമരപ്പൂക്കളും മോദി സമർപ്പിച്ചു.

ക്ഷേത്രത്തിലെ വേദാർച്ചനയിലും ഭജനയിലും പ്രധാനമന്ത്രി പങ്കെടുത്തു. ഗുരുവായൂരിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത ശേഷമാണ് മോദി തൃപയാർ ക്ഷേത്രത്തിലെത്തിയത്. നേരത്തെ ഗുരുവായൂർ ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തിയിരുന്നു.
 

Share this story