പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; നാളെ പാലക്കാട് റോഡ് ഷോ

modi

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീണ്ടും കേരളത്തിൽ. പാലക്കാട് പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോ നടത്തും. സന്ദർശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തിൽ വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 

അമ്പതിനായിരത്തോളം പേരെ അണിനിരത്തിയുള്ള റോഡ് ഷോയാണ് ബിജെപി പദ്ധതിയിട്ടിരിക്കുന്നത്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ബിജെപി ജില്ലാ നേതൃത്വം അറിയിച്ചു. നേരത്തെ 2016, 2021 തെരഞ്ഞെടുപ്പ് കാലത്തും മോദി പാലക്കാട് എത്തിയിരുന്നു

മേഴ്‌സി കോളേജ് മൈതാനത്താണ് പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ ഇറങ്ങുക. രാവിലെ പത്തരയോടെ പ്രധാനമന്ത്രി പാലക്കാട് എത്തും. അഞ്ചുവിളക്ക് മുതൽ ഹെഡ് പോസ്‌റ്റോഫീസ് വരെ ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ പദ്ധതിയിട്ടിരിക്കുന്നത്.
 

Share this story