സ്വർണക്കടത്ത് കേസിലെ തെളിവുകൾ പ്രധാനമന്ത്രി അന്വേഷണ ഏജൻസികൾക്ക് കൈമാറണമെന്ന് എ കെ ബാലൻ

balan

സ്വർണക്കടത്ത് കേസിനെ കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തിനെതിരെ സിപിഎം നേതാവ് എ കെ ബാലൻ. കേസിൽ അന്വേഷണ ഏജൻസികൾ പറയാത്ത കാര്യമാണ് പ്രധാനമന്ത്രി വെളിപ്പെടുത്തിയതെന്ന് എകെ ബാലൻ പറഞ്ഞു. തെളിവുകൾ പ്രധാനമന്ത്രി അന്വേഷണ ഏജൻസികൾക്ക് നൽകണം. 

മുഖ്യമന്ത്രിയെ നികൃഷ്ടമായ രീതിയിൽ പരോക്ഷമായി അപമാനിക്കുകയാണ് ചെയ്തത്. കേന്ദ്ര ഏജൻസിയുടെയോ പ്രധാനമന്ത്രിയുടെയോ ഔദാര്യം വേണ്ടെന്നും എ കെ ബാലൻ പറഞ്ഞു. ബിജെപി ചടങ്ങിൽ പങ്കെടുത്ത പ്രതിഭകൾ വഞ്ചിക്കപ്പെട്ടു. ബിജെപി വേദിയിൽ എത്തിച്ചത് തെറ്റിദ്ധരിപ്പിച്ചാണെന്നും എകെ ബാലൻ പറഞ്ഞു
 

Share this story