പിഎം ശ്രീ: കടുത്ത നിലപാടിലേക്ക് നീങ്ങാൻ സിപിഐ, മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിന്നേക്കും

cpi

കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ ചേർന്ന വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ കടുത്ത നിലപാടിലേക്ക് സിപിഐ. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് അടക്കമുള്ള കടുത്ത തീരുമാനങ്ങളെടുക്കണമെന്നാണ് പാർട്ടിയിലെ ആവശ്യം. വിഷയം സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിലും പെടുത്തും

എൽഡിഎഫ് ചർച്ച ചെയ്യുമെന്ന സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയുടെ ഉറപ്പ് പോലും പരിഗണിക്കാതെ ഏകപക്ഷീയമായി ധാരണാപത്രത്തിൽ ഒപ്പിട്ടത് അംഗീകരിക്കാനാകില്ലെന്നാണ് സിപിഐയിലെ പൊതുവികാരം. മുന്നണി മര്യാദ ലംഘിച്ച് സിപിഐ ചൂണ്ടിക്കാട്ടും. ഇടത് പാർട്ടികളുടെ കെട്ടുറപ്പിനെ തകർക്കുന്ന നടപടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അറിയിക്കും

ഇന്ന് ചേരുന്ന സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് യോഗത്തിൽ വിഷം ചർച്ചയാകും. സർക്കാർ നിലപാടിനെതിരെ ദേശീയ നേതൃത്വത്തെ മുൻനിർത്തിയുള്ള എതിർപ്പാകും സിപിഐ ഉയർത്തുക.
 

Tags

Share this story