കൊച്ചിയിൽ 4000 കോടി രൂപയുടെ മൂന്ന് വൻകിട പദ്ധതികൾ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

modi

4000 കോടിയുടെ മൂന്ന് വലിയ പദ്ധതികൾ കൊച്ചിയിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും. കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിന്റെ ന്യൂ ഡ്രൈ ഡോക്ക്, ഇന്റർനാഷണൽ ഷിപ് റിപയർ ഫെസിലിറ്റി, ഇന്ത്യൻ ഓയിൽ കോർപറേഷന്റെ എൽപിജി ഇംപോർട്ട് ടെർമിനൽ എന്നിവയാണ് കൊച്ചിയിൽ ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ. 

ഊർജരംഗത്ത് രാജ്യത്തിന് മുതൽക്കൂട്ടാകുന്ന ഐഒസിയുടെ എൽപിജി ഇംപോർട്ട് ടെർമിനൽ ലക്ഷക്കണക്കിന് വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും തടസങ്ങളില്ലാതെ എൽപിജി വിതരണം ഉറപ്പാക്കുന്നതിന് സഹായകമാകും. പുതുവൈപ്പിനിലാണ് 1236 കോടി ചെലവിൽ ഇത് നിർമിച്ചിരിക്കുന്നത്.
 

Share this story