പ്രധാനമന്ത്രി ഞായറാഴ്ച കേരളത്തിൽ; തൃശ്ശൂരും പാലക്കാടും ബിജെപി പ്രചാരണത്തിൽ പങ്കെടുക്കും
Mar 23, 2026, 12:21 IST
ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്. ഞായറാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രി തൃശ്ശൂരും പാലക്കാടും പ്രചാരണം നടത്തും. ബിജെപി ഏറെ പ്രതീക്ഷയോടെ കാണുന്ന രണ്ട് മണ്ഡലങ്ങളാണ് തൃശ്ശൂരും പാലക്കാടും
പാലക്കാട് മണ്ഡലത്തിലെ പരിപാടിയിൽ മറ്റ് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളും വേദിയിലെത്തും. തൃശ്ശൂരിൽ എൻഡിഎ സ്ഥാനാർഥി പത്മജ വേണുഗോപാലിന്റെ പ്രചാരണ പരിപാടികളിലും പ്രധാനമന്ത്രി പങ്കെടുക്കും
ബിജെപിയുടെ എ ക്ലാസ് മണ്ഡലമാണ് പാലക്കാട്. ശോഭാ സുരേന്ദ്രനാണ് ഇത്തവണ ബിജെപിക്കായി പാലക്കാട് ഇറങ്ങുന്നത്. യുഡിഎഫിനായി രമേഷ് പിഷാരടിയും എൽഡിഎഫിനായി എൻ എം ആർ റസാഖാണ് മത്സരരംഗത്തുള്ളത്
