ദി കേരളാ സ്‌റ്റോറിക്കെതിരെ മുസ്ലിം ലീഗ് നിയമ നടപടി സ്വീകരിക്കുമെന്ന് പിഎംഎ സലാം

PMA Salam

ദി കേരളാ സ്‌റ്റോറി സിനിമക്കെതിരെ മുസ്ലിം ലീഗ് നിയമ നടപടി സ്വീകരിക്കുമെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. സിനിമക്കെതിരെ ലീഗ് ഇന്നോ നാളെയോ ഹൈക്കോടതിയെ സമീപിക്കും. കേരളാ സ്റ്റോറി പറയുന്നത് മുഴുവൻ പച്ചക്കള്ളമാണ്. കേരളത്തിൽ ലവ് ജിഹാദ് ഇല്ലെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. ബിജെപി സർക്കാരിന് കീഴിലെ ഏജൻസികളാണ് അന്വേഷണം നടത്തിയെന്നും പഴകി പുളിച്ച നാറിയ പച്ചക്കള്ളം പരത്താനുള്ള ശ്രമം നിരുത്സാഹപ്പെടുത്തുമെന്നും പിഎംഎ സലാം പറഞ്ഞു

കേരളത്തെ ഉത്തരേന്ത്യയായി മാറ്റാനുള്ള ശ്രമമാണ്. ഇവിടെ കാലുറപ്പിക്കാനുള്ള സംഘ്പരിവാർ ശ്രമമാണ്. മുഖ്യമന്ത്രി നിയമ നടപടി സ്വീകരിക്കുമെന്നല്ല പറയേണ്ടത്. പ്രവർത്തിച്ചാണ് കാണിക്കേണ്ടത്. ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടാൽ മതിയോ, അധികാരമില്ലേയെന്നും സലാം ചോദിച്ചു.
 

Share this story