കാസർകോട് പോലീസ് കസ്റ്റഡിയിൽ പോക്‌സോ കേസ് പ്രതിയുടെ ആത്മഹത്യാശ്രമം; ഗുരുതരാവസ്ഥയിൽ

Police

കാസർകോട് പോലീസ് കസ്റ്റഡിയിൽ പോക്‌സോ കേസ് പ്രതി ആത്മഹത്യാ ശ്രമം നടത്തി. കാസർകോട് മേൽപ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്ത ചെമ്മനാട് കൊമ്പനടുക്കും സ്വദേശി ചന്ദ്രൻ മാടിക്കൽ ആണ് ആത്മഹത്യാ ശ്രമം നടത്തിയത്

മെയ് 28ന് തെളിവെടുപ്പിനിടെയാണ് ചന്ദ്രൻ മാടക്കിൽ എലിവിഷം കഴിച്ചത്. ഗുരുതരാവസ്ഥയിലായ പ്രതിയെ മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

തന്റെ കടയിലെത്തിയ 14കാരനെ പീഡിപ്പിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്. അതേസമയം പ്രതിക്ക് പോലീസ് കസ്റ്റഡിയിൽ വെച്ച് എങ്ങനെയാണ് എലിവിഷം കിട്ടിയതെന്ന കാര്യം വ്യക്തമായിട്ടില്ല
 

Share this story