പോക്‌സോ കേസ് പ്രതിയായ റിട്ട. എസ് ഐ അതിജീവിതയുടെ വീട്ടിൽ തൂങ്ങിമരിച്ചു
Tue, 21 Feb 2023

കോഴിക്കോട് പോക്‌സോ കേസ് പ്രതിയായ റിട്ട. എസ്‌ഐ അതിജീവിതയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. പുറ്റെക്കാട് പീസ് നെറ്റിൽ കെപി ഉണ്ണിയാണ്(57) മരിച്ചത്. എട്ട് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ ഉണ്ണിയെ 2021ൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു
കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. ഈ കേസിൽ ഇയാൾക്ക് ജാമ്യം ലഭിച്ചിരുന്നു. കേസിന്റെ നിയമനടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഉണ്ണിയെ അതിജീവിതയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.