ഇടുക്കിയിൽ പോക്‌സോ കേസിൽ പ്രതിക്ക് 31 വർഷം തടവുശിക്ഷ

പോക്‌സോ കേസിൽ പ്രതിക്ക് 31 വർഷം തടവുശിക്ഷ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും മറ്റൊരു പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് ശിക്ഷ. 45,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. ചതുരംഗപ്പാറ വട്ടപ്പാറ സ്വദേശി ജയകുമാറിനെയാണ് ശിക്ഷിച്ചത്. 

2021ൽ ഉടുമ്പൻചോല പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. അതിജീവിതയെ ഒരു കൂട്ടുകാരിയുടെ വീട്ടിൽ വെച്ച് പീഡിപ്പിക്കുകയും മറ്റൊരു കുട്ടിയെ പ്രതിയുടെ വീടിനടുത്തുള്ള മറ്റൊരു വീട്ടിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്‌
 

Share this story