പോക്സോ കേസ് പ്രതിയുടെ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി; യൂട്യൂബർമാർ അറസ്റ്റിൽ
പത്തനംതിട്ട: പോക്സോ കേസ് പ്രതിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യൂട്യൂബർമാർ അറസ്റ്റിൽ. വിസ്മയ ന്യൂസ്, ശ്രീ വ്ലോഗ് എന്നീ യൂട്യൂബ് ചാനൽ നടത്തിപ്പുകാർക്ക് എതിരെ അടൂർ പോലീസ് കേസ് എടുത്തു.
ശ്രീ വ്ലോഗ് എന്ന ചാനലിന്റെ ഉടമ ശ്രീജിത്തും ഭാര്യയും, പുനലൂർ, അഞ്ചൽ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള വിസ്മയ യൂട്യൂബ് ചാനലിൽ പ്രവർത്തിക്കുന്ന അഗ്നി, അനീഷ്, റഹീം, കണ്ടാലറിയാവുന്ന ഒരാൾ എന്നീ ആറുപേർക്കെതിരെയാണ് കേസ്.
അഗ്നി (33) , അനീഷ് (35) എന്നിവരാണ് പിടിയിലായത്. പോലീസ് വഴി വീഡിയോ കിട്ടിയെന്നും 10 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നുമായിരുന്നു ഭീഷണി.
പോക്സോ കേസിലെ പ്രതിയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്. മറ്റു പ്രതികളെയും ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
