പോക്‌സോ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ആർ ശ്രീലേഖ; വീഡിയോ പരിശോധിക്കാനൊരുങ്ങി പോലീസ്

sreelekha

തനിക്കെതിരായ പോക്‌സോ കേസ് നിലനിൽക്കില്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമെന്നും ബിജെപി കൗൺസിലർ ആർ ശ്രീലേഖ. കോടതി നിർദേശപ്രകാരമാണ് നേരത്തെ ശ്രീലേഖക്കെതിരെ പോക്‌സോ കേസ് എടുത്തത്. യൂട്യൂബ് ചാനൽ വഴി അതിജീവിതകളുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയിലാണ് കേസ്

ആർ ശ്രീലേഖ ബ്ലോഗിലൂടെയും സ്വന്തം യൂട്യൂബ് ചാനൽ വഴിയും അതിജീവിതകളുടെ പേരുകൾ വെളിപ്പെടുത്തിയെന്നാണ് കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നത്. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശ പ്രകാരമാണ് ശ്രീലേഖക്കെതിരെ മ്യൂസിയം പോലീസ് കേസെടുത്തത്

കവിയൂർ-കിളിരൂർ കേസുകളിലെയും കുറുപ്പംപടി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെയും ഇരയുടെ പേരുകൾ വെളിപ്പെടുത്തിയെന്നാണ് പരാതി. വീഡിയോ ആവശ്യപ്പെട്ട് പോലീസ് യൂട്യൂബിന് കത്ത് നൽകും.
 

Tags

Share this story