പോക്‌സോ കേസിൽ അധ്യാപകന് 15 വർഷം തടവും 30,000 രൂപ പിഴയും ശിക്ഷ

gopakumar
പോക്‌സോ കേസിൽ അധ്യാപകന് 15 വർഷം തടവും പിഴയും. സ്‌കൂൾ അധ്യാപകനായിരുന്ന എളനാട് നീളംപള്ളിയാൽ ഗോപകുമാറിനെയാണ് ശിക്ഷിച്ചത്. മൂന്ന് വകുപ്പുകളിലായി 5 വർഷം വീതമാണ് ശിക്ഷ. പിഴത്തുകയായ 30,000 രൂപ അതിജീവിതക്ക് നൽകണം. 2020 ജനുവരി 23നാണ് കേസിനാസ്പദമായ സംഭവം. പിടിഎ യോഗത്തിന് രക്ഷിതാവ് എത്താതിരുന്നത് ചോദ്യം ചെയ്യാൻ ഏഴാം ക്ലാസ് വിദ്യാർഥിനിയെ എൻസിസി മുറിയിലേക്ക് വിളിപ്പിച്ച ഗോപകുമാർ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
 

Share this story