കരിപ്പൂർ വഴി കടത്താൻ ശ്രമിച്ച 1.17 കോടി രൂപയുടെ സ്വർണവുമായി യുവതി പോലീസ് പിടിയിൽ
May 17, 2023, 10:11 IST

കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.17 കോടി രൂപ വിലവരുന്ന സ്വർണവുമായി യുവതി പിടിയിൽ. കുന്ദമംഗലം സ്വദേശി ഷബ്‌നയാണ്(33) വിമാനത്താവളത്തിന് പുറത്ത് വെച്ച് പോലീസിന്റെ പിടിയിലായത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇവരെ പുറത്ത് വെച്ചാണ് പോലീസ് പിടികൂടിയത്. 1884 ഗ്രാം സ്വർണം മിശ്രിത രൂപത്തിൽ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താനായിരുന്നു യുവതിയുടെ ശ്രമം.