മദ്യപ സംഘത്തെ പിടികൂടുന്നതിനിടെ പത്തനംതിട്ടയിൽ പോലീസിന് നേരെ ആക്രമണം

Police
പത്തനംതിട്ട വെച്ചൂച്ചിറയിൽ പോലീസിന് നേരെ ആക്രമണം. മദ്യപ സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് ചാത്തൻതറയിൽ വെച്ച് പോലീസിന് നേരെ ആക്രമണം നടന്നത്. വെച്ചൂച്ചിറ സ്‌റ്റേഷനിലെ രണ്ട് പോലീസുകാർക്ക് പരുക്കേറ്റു. സീനിയർ സിപിഒമാരായ ലാൽ, ജോസൺ എന്നിവർക്കാണ് പരുക്കേറ്റത്. സംഭവത്തിൽ പത്താഴപ്പാറ വീട്ടിൽ മണിയെ പോലീസ് പിടികൂടി. നേരത്തെ പീഡനക്കേസിലും പ്രതിയായിരുന്നു മണി
 

Share this story