എം വിജിൻ എംഎൽഎയെ പോലീസ് അപമാനിച്ചു, കണ്ണൂർ എസ്‌ഐ പ്രകോപനമുണ്ടാക്കി: ഇ പി ജയരാജൻ

EP Jayarajan

എം വിജിൻ എംഎൽഎയെ പോലീസ് അപമാനിക്കുകയാണ് ചെയ്തതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കണ്ണൂരിൽ നടന്ന സംഭവത്തിൽ പോലീസ് കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തി. ടൗൺ എസ് ഐ പ്രകോപനമുണ്ടാക്കി. പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ പോയി പേര് ചോദിച്ചു. എത്ര പരിഹാസ്യമായ നിലയാണത്. കേരളത്തിലെ പോലീസിനെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമായിട്ടാണ് തോന്നിയതെന്നും ജയരാജൻ പറഞ്ഞു

ഒരു എംഎൽഎയോട് പെരുമാറേണ്ട രീതിയിൽ അല്ല എസ് ഐ പെരുമാറിയത്. കുറച്ച് ശബ്ദമുയർത്തി എന്നല്ലാതെ ഒരു തെറ്റായ വാക്കും വിജിൻ ഉപയോഗിച്ചിട്ടില്ല. ജനപ്രതിനിധി എന്ന നിലയിൽ പ്രതികരിക്കുക മാത്രമാണ് ചെയ്തത്. മാർച്ചിൽ പങ്കെടുത്തവർ വളരെ ശാന്തരായതു കൊണ്ട് വേറെ സംഭവങ്ങളൊന്നും കണ്ണൂരിലുണ്ടായില്ല. ആഭ്യന്തര വകുപ്പിന്റെ വീഴ്ചയായി ഇതിനെ കാണാനാകില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.
 

Share this story