കൊല്ലം അഞ്ചലിൽ പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു; മൂന്ന് പോലീസുകാർക്ക് പരുക്ക്

accident
കൊല്ലം അഞ്ചലിൽ പോലീസ് ജീപ്പ് മറിഞ്ഞ് മൂന്ന് പോലീസുകാർക്ക് പരുക്കേറ്റു. ഏരൂർ പോലീസിന്റെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. എസ് ഐ വേണു, എഎസ്‌ഐ ശ്രീകുമാർ, സിപിഒ അരുൺ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. മറ്റൊരു വാഹനത്തെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
 

Share this story