മുഹമ്മ പോലീസ് സ്‌റ്റേഷന്റെ ടെറസിന് മുകളിൽ പോലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ

police line

ആലപ്പുഴ മുഹമ്മ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സിപിഒ സന്തോഷ് കുമാറാണ്(45) മരിച്ചത്. തിങ്കളാഴ്ച നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയതായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമായിട്ടും സന്തോഷ് കുമാർ വീട്ടിൽ എത്തിയിരുന്നില്ല. 

ഇതോടെ കുടുംബം പോലീസ് സ്‌റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോലീസ് സ്‌റ്റേഷന്റെ മുകളിലെ അടച്ചുപൂട്ടിയ ടെറസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

മുഹമ്മ കപ്പേള സ്‌കൂളിന് സമീപമാണ് വീട്. ഭാര്യയും രണ്ട് പെൺമക്കളുമാണ് സന്തോഷ് കുമാറിനുള്ളത്. ആത്മഹത്യയെന്നാണ് നിഗമനം. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല
 

Tags

Share this story