കരമനയിൽ പോലീസുദ്യോഗസ്ഥനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

കരമനയിൽ പോലീസുദ്യോഗസ്ഥനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ
തിരുവനന്തപുരം കരമനയിൽ പോലീസ് ഉദ്യോഗസ്ഥന് കുത്തേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. നെടുങ്കാട് തീമങ്കരി സ്വദേശി ലിജോയാണ് പിടിയിലായത്. കരമന പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ജയചന്ദ്രനാണ് കുത്തേറ്റത്. നെടുങ്കാട് പ്രദേശത്തെ സാമൂഹ്യവിരുദ്ധ പ്രവർത്തനം ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ ലിജോ കയ്യിൽ ഉണ്ടായിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു. ആക്രമണം നടത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. പരുക്കേറ്റ ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രി പരിസരത്ത് ലഹരി ഉപയോഗം നടക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് ജയചന്ദ്രൻ ഇത് അന്വേഷിക്കാനായി സ്ഥലത്ത് എത്തിയത്.

Tags

Share this story