പിഎസ് ശ്രീധരൻ പിള്ളയുടെ ഗൺമാൻ ആയിരുന്ന പോലീസുദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

gun

പോലീസ് ഉദ്യോഗസ്ഥൻ ബസിൽ കുഴഞ്ഞുവീണ് മരിച്ചു. വെള്ളിമാടുകുന്ന് എആർ ക്യാമ്പിലെ ഉദ്യോഗസ്ഥനായിരുന്ന വടകര മുട്ടുങ്ങൽ തെക്കേമനയിൽ ശ്യാംലാലാണ്(29) മരിച്ചത്. 

രാത്രി ഡ്യൂട്ടി കഴിഞ്ഞ് രാവിലെ കോഴിക്കോട് ബസ് സ്റ്റാൻഡിലേക്ക് പോകുമ്പോഴാണ് കുഴഞ്ഞുവീണത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 

ബിജെപി നേതാവ് ശ്രീധരൻ പിള്ള മിസോറാം ഗവർണർ ആയിരുന്നപ്പോൾ ഗൺമാൻ ആയിരുന്നു. സിപിഎം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗമായ രാജന്റെ മകനാണ്‌
 

Share this story