കൊച്ചിയിലെ മസാജ് പാർലറുകളിൽ പോലീസിന്റെ പരിശോധന; 16 സ്ഥാപനങ്ങൾ അടച്ചുപൂട്ടി

Police

കൊച്ചിയിൽ മസാജ് പാർലറുകളിലും സ്പാകളിലും സിറ്റി പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചതായി കണ്ടെത്തിയ 16 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ഇവയുടെ ലൈസൻസ് ഹാജരാക്കാത്ത പക്ഷം തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചു. 81 സ്ഥാപനങ്ങളിലാണ് പോലീസ് പരിശോധന നടത്തിയത്

കടവന്ത്രയിലെ സ്ഥാപനത്തിലെ ജീവനക്കാരിയിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. ഇവരെ അറസ്റ്റ് ചെയ്തു. മസാജ് പാർലറുകളും സ്പാകളും കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനങ്ങളും ലഹരിവിൽപ്പനയും നടക്കുന്നുവെന്ന പരാതികൾ വ്യാപകമായതോടെയാണ് പോലീസ് പരിശോധന നടത്തിയത്.
 

Share this story