രാഹുൽ മാങ്കൂട്ടത്തിലിന്റെ മുറിയിൽ പരിശോധന നടത്തി പോലീസ്; ഒരു മൊബൈൽ ഫോൺ കണ്ടെത്തി
Jan 13, 2026, 16:55 IST
രാഹുൽ മാങ്കൂട്ടത്തിൽ അവസാനം താമസിച്ച മുറി പരിശോധിച്ച് പോലീസ്. പാലക്കാട് രാഹുൽ താമസിച്ച കെപിഎം ഹോട്ടലിലെ മുറിയിൽ പോലീസ് പരിശോധന നടത്തി. 2002 നമ്പർ മുറിയിൽ നിന്ന് ഒരു മൊബൈൽ ഫോൺ കണ്ടെടുത്തു. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
രാഹുൽ മാങ്കൂട്ടത്തിലിൽ അതിജീവിതമാരെ ഭീഷണിപ്പെടുത്തി കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് പോലീസ് കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. ഈ കേസിലും അത് സംഭവിച്ചേക്കാമെന്നും പോലീസ് പറഞ്ഞിരുന്നു.
നഗ്‌ന വീഡിയോകൾ പകർത്തിയ ഫോണുകൾ കണ്ടെത്തണം. വാട്‌സ്ആപ്പ് ചാറ്റുകൾ വീണ്ടെടുക്കണം. രാഹുലിന് ജാമ്യം ലഭിച്ചാൽ അതിജീവിതയുടെ ജീവൻ അപകടപ്പെടാൻ സാധ്യതയുണ്ട്. ജാമ്യം അനുവദിച്ചാൽ രാഹുൽ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു.
