യൂത്ത് കോൺഗ്രസ് മാർച്ചിനെതിരെ പോലീസ് കേസ്; ഷാഫി പറമ്പിൽ ഒന്നാം പ്രതി

shafi

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയവർക്കെതിരെ പോലീസ് കേസെടുത്തു. അഞ്ച് യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെയും കണ്ടാലറിയാവുന്ന 150 പേർക്കെതിരെയുമാണ് കേസ്. ഷാഫി പറമ്പിൽ എംഎൽഎയാണ് കേസിലെ ഒന്നാം പ്രതി. യൂത്ത് കോൺഗ്രസ് നേതാക്കളായ സുധീർ ഷാ, നേമം ഷജീർ, സാജു അമർദാസ്, മനോജ് മോഹൻ എന്നിവരാണ് പ്രതിപ്പട്ടികയിലെ മറ്റുള്ളവർ

അന്യായമായി സംഘം ചേരൽ, ഗതാഗത തടസം സൃഷ്ടിക്കൽ എന്നിവയാണ് ഇവർക്കെതിരായ കുറ്റം. സെക്രട്ടേറിയറ്റിന് മുന്നിലെത്തി മുദ്രാവാക്യം വിളിച്ച പ്രവർത്തകർ ബാരിക്കേഡുകൾ തള്ളിയിടാൻ ശ്രമിച്ചിരുന്നു. പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു.
 

Share this story