കരിപ്പൂർ വഴി കസ്റ്റംസിനെ വെട്ടിച്ച് പുറത്തെത്തിച്ച 54 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടികൂടി

karipur

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി. കസ്റ്റംസിനെ വെട്ടിച്ച് സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. 54 ലക്ഷം രൂപ മൂല്യമുള്ള സ്വർണമാണ് പ്രതിയിൽ നിന്നും പിടികൂടിയത്. സംഭവത്തിൽ വടകര സ്വദേശി അനസിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കർശനമാക്കിയത്. വിമാനത്താവളത്തിന് പുറത്തുവച്ചാണ് അനസിനെ പിടികൂടിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ അനസിന്റെ പക്കൽ നിന്നും 847 കിലോഗ്രാം സ്വർണമാണ് പോലീസ് പിടിച്ചെടുത്തത്.

വളരെ വിദഗ്ധമായി സ്വർണം ക്യാപ്സൂൾ രൂപത്തിലാക്കിയ ശേഷമാണ് വിദേശത്ത് നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചത്. സ്വർണം സ്വീകരിക്കാനായി വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന സഹൽ എന്ന ആളെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Share this story