എൽഡിഎഫ് ഭരണത്തിൽ പോലീസ് സ്‌റ്റേഷനുകൾ മർദന കളരികളായി മാറരുത്: ബിനോയ് വിശ്വം

binoy

കുന്നംകുളം പോലീസ് സ്‌റ്റേഷൻ മർദനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വസം എൽഡിഎഫ് ഭരണത്തിൽ പോലീസ് സ്‌റ്റേഷനുകൾ മർദന കളരികളായി മാറരുതെന്ന് ബിനോയ് വിശ്വം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ട് ടേം നിബന്ധന കർശനമായി നടപ്പാക്കുമെന്നും ബിനോയ് വിശ്വം അറിയിച്ചു

കഴിഞ്ഞ വർഷത്തേത് പോലുള്ള പ്രത്യേക സാഹചര്യം ഇത്തവണ ഇല്ലാത്തതിനാൽ ആർക്കും ഇളവ് ഉണ്ടാകില്ല. സിപിഐക്ക് എല്ലാത്തിനും വേണ്ടത്ര ആൾക്കാരുണ്ട്. പാർട്ടിക്ക് കേഡർ ദാരിദ്ര്യമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ സംസ്ഥാന സമ്മേളനം നാളെ നടക്കാനിരിക്കെയാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം

ഇതോടെ മന്ത്രി കെ രാജൻ അടക്കമുള്ള 10 പേർക്ക് അടുത്ത തവണ സീറ്റുണ്ടായേക്കില്ല. രണ്ട് ടേം നിബന്ധനയിൽ കഴിഞ്ഞ തവണ ചിലർക്ക് ഇളവ് നൽകിയെങ്കിലും ഇത്തവണ ആർക്കും ഇളവ് നൽകേണ്ടെന്നാണ് സിപിഐയുടെ തീരുമാനം.

Tags

Share this story