പോലീസ് ട്രെയിനിയുടെ ആത്മഹത്യ; ആഭ്യന്തര അന്വേഷണത്തിന് നിർദേശം

anand

തിരുവനന്തപുരം പേരൂർക്കട എസ്പി ക്യാമ്പിൽ പോലീസ് ട്രെയിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എസ്എപി ക്യാമ്പിന് വീഴ്ച്ചയുണ്ടായോ എന്ന് അന്വേഷിക്കാൻ നിർദേശം. ബറ്റാലിയൻ ഡിഐജിയാണ് ആഭ്യന്തര അന്വേഷണത്തിന് നിർദേശിച്ചത്. സംഭവത്തിൽ വനിതാ ബെറ്റാലിയൻ കമാൻഡിനാണ് അന്വേഷണ ചുമതല. 

അന്വേഷണം വേഗത്തിലാക്കാനും അടിയന്തര റിപ്പോർട്ട് സമർപ്പിക്കാനും നിർദേശമുണ്ട്. ഇന്നലെയാണ് പേരൂർക്കട എസ്എപി ക്യാമ്പിലെ ബാരക്കിൽ ആനന്ദ് എന്ന ട്രെയിനി ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 
അതേസമയം ആനന്ദിന്റെ മരണത്തിൽ ദുരൂഹതയുള്ളതായി ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. 

മരണത്തിൽ ദുരൂഹതയുണ്ടെന്നും കൃത്യമായ അന്വേഷണം വേണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയ ആനന്ദിന്റെ സഹോദരൻ പേരൂർക്കട പോലീസിൽ പരാതി നൽകിയത്. എസ്എപി ക്യാമ്പിൽ ആനന്ദിന് ക്രൂരമായ അനുഭവങ്ങൾ നേരിടേണ്ടി വന്നതായും സഹോദരൻ അരവിന്ദ് നൽകിയ പരാതിയിൽ പറയുന്നു.

Tags

Share this story