അടൂരിൽ പോലീസ് വാഹനവും ട്രാവലറും കൂട്ടിയിടിച്ചു; ഡി.വൈ.എസ്.പി അടക്കം നിരവധി പേർക്ക് പരുക്ക്

accident

പത്തനംതിട്ട അടൂർ നെല്ലിമുകളിന് സമീപം പോലീസ് വാഹനവും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് അപകടം. ഡി.വൈ.എസ്.പിക്കും പോലീസ് ഡ്രൈവർക്കുമടക്കം നിരവധി പേർക്ക് പരുക്കേറ്റു. ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസ്, ഡ്രൈവർ നൗഷാദ് എന്നിവരുടെ പരുക്ക് ഗുരുതരമാണ്

പാലായിൽ നിന്നുള്ള കന്യാസ്ത്രീകളാണ് ട്രാവലറിൽ ഉണ്ടായിരുന്നത്. ഇവർക്കും പരുക്കേറ്റിട്ടുണ്ട്. വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായാണ് ഇവർ എത്തിയത്. 

ഇടിയുടെ ആഘാതത്തിൽ ഇരുവണ്ടികളും നിരങ്ങി സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്. പോലീസ് ജീപ്പിന്റെ മുൻവശം പൂർണമായും തകർന്നു.
 

Share this story