സഞ്ജു ടെക്കിക്കെതിരെ പോലീസും കേസെടുക്കും; നടപടി ആർടിഒയുടെ പരാതിയിൽ

കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ സജ്ജീകരിച്ച് പൊതുനിരത്തിലൂടെ ഓടിച്ച വ്‌ളോഗർ സഞ്ജു ടെക്കിക്കെതിരെ പോലീസും കേസെടുക്കും. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ്. ആർടിഒയുടെ പരാതിയിലാണ് മണ്ണഞ്ചേരി പോലീസ് കേസെടുക്കുക. 

ആർടിഒ രജിസ്റ്റർ ചെയ്ത കേസ് സംബന്ധിച്ച റിപ്പോർട്ട് ഇന്ന് ആലപ്പുഴ കോടതിക്ക് കൈമാറും. സഞ്ജുവിനെതിരെ പ്രോസിക്യൂഷൻ നടപടി വേണമെന്ന ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ. സഞ്ജുവിനൊപ്പം യാത്ര ചെയ്ത കൂട്ടുകാരും പ്രോസിക്യൂഷൻ നടപടി നേരിടേണ്ടി വരും

കാർ ഇന്നലെ പോലീസ് കസ്റ്റഡിയിലേക്ക് മാറ്റിയിരുന്നു. ആർടിഒയുടെ ശിക്ഷാ നടപടിയെ പരിഹസിച്ച് സഞ്ജു ടെക്കി വീഡിയോ ഇട്ടത് വിവാദമായിരുന്നു. പത്ത് ലക്ഷം രൂപ ചെലവിട്ടാൽ പോലും കിട്ടാത്ത റീച്ച് കേസിനെ തുടർന്ന് തനിക്ക് കിട്ടിയെന്നായിരുന്നു പരിഹാസം.
 

Share this story