ജോലി വാഗ്ദാനം ചെയ്ത് 21 ലക്ഷം തട്ടിയ പോലീസുകാരൻ പരാതി നൽകിയ യുവാവിനെ മർദിച്ചു

mala rahul

തൃശ്ശൂർ മാളയിൽ ബാങ്ക് ജോലി വാഗ്ദാനം ചെയ്ത് 21 ലക്ഷം രൂപ തട്ടിയെടുത്ത പോലീസുകാരൻ പരാതി നൽകിയ യുവാവിനെ മർദിച്ചതായി പരാതി. പണം തിരികെ ചോദിച്ചതിനാണ് മർദനം. സംഭവത്തിൽ മാള പോലീസ് സ്‌റ്റേഷനിലെ പോലീസുകാരൻ വിനോദിനെതിരെ കേസെടുത്തു

മർദനമേറ്റ യുവാവ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അഷ്ടമിച്ചിറ സ്വദേശിയായ കെപി രാഹുലാണ് പോലീസുകാരനെതിരെ പരാതി നൽകിയത്. രാഹുലിന്റെ ഭാര്യക്ക് സ്വകാര്യ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് ബന്ധു കൂടിയായ വിനോദ് 21.50 ലക്ഷം രൂപ വാങ്ങിയിരുന്നു. രണ്ട് വർഷം മുമ്പാണ് പണം നൽകിയത്. 

ബാങ്കിൽ നിന്നെന്ന പേരിൽ ഇടയ്ക്ക് നിയമന ഉത്തരവ് കിട്ടിയിരുന്നുവെങ്കിലും പിന്നെ ജോലിയും പണവുമില്ലാത്ത അവസ്ഥയായി. ഇതോടെ രാഹുൽ വിനോദിനോട് പണം തിരികെ ചോദിച്ചു. തുടർന്നായിരുന്നു മർദനം.
 

Share this story