ആലുവയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിൽ പോലീസുകാരന് പരുക്ക്

Police

ആലുവയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിൽ പോലീസുകാരന് പരുക്ക്. ആലുവ സ്റ്റേഷനിലെ സിപിഒ രാജേഷിനാണ് പരുക്കേറ്റത്. ചെവിക്കാണ് പരുക്ക്. മാനസിക വെല്ലുവിളി നേരിടുന്ന ബംഗാൾ സ്വദേശിയാണ് ആക്രമണം നടത്തിയത്. യുവാവ് പെരിയാർ അപ്പാർട്ട്‌മെന്റിലേക്കും കാറുകൾക്കും നേരെ കല്ലെറിയുകയായിരുന്നു. വിവരമറിഞ്ഞാണ് പോലീസ് സ്ഥലത്ത് എത്തിയത്

ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ കയ്യിലുണ്ടായിരുന്ന കല്ല് ഉപയോഗിച്ച് രാജേഷിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ചെവിക്ക് ഗുരുതരമായി പരുക്കേറ്റ പോലീസുകാരനെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Share this story