തൃശ്ശൂരിൽ നിന്ന് ഈ മാസം 8ന് കാണാതായ പോലീസുകാരനെ തഞ്ചാവൂരിലെ ലോഡ്ജിൽ നിന്ന് കണ്ടെത്തി

salesh

തൃശ്ശൂർ ആളൂർ പോലീസ് സ്‌റ്റേഷനിൽ നിന്ന് ഈ മാസം 8 മുതൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ പോലീസുകാരനെ കണ്ടെത്തി. വിജയരാഘപുരം സ്വദേശിയും സീനിയർ പോലീസ് ഓഫീസറുമായ പിഎ സലേഷിനെയാണ് തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ നിന്ന് ഇന്നുച്ചയോടെ കണ്ടെത്തിയത്. 

ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സലേഷിനെ തഞ്ചാവൂരിലെ ലോഡ്ജിൽ നിന്നും കണ്ടെത്തിയത്.  സലേഷിനെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ മാറി നിൽക്കാനുല്ല കാരണം വ്യക്തമാകു. കഴിഞ്ഞ ദിവസം എടിഎം കാർഡ് ഉപയോഗിച്ചതിൽ നിന്നാണ് സലേഷ് തഞ്ചാവൂർ പ്രദേശത്തുണ്ടെന്ന് പോലീസ് കണ്ടെത്തിയത്

ഈ മാസം എട്ടിന് പോലീസ് സ്‌റ്റേഷനിലേക്കെന്ന് പറഞ്ഞ് പോയ സലേഷ് തിരികെ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. ബൈക്ക് ചാലക്കുടി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ലഭിച്ചിരുന്നു.
 

Share this story