രാഷ്ട്രീയ പ്രവർത്തനം മാന്യമായിരിക്കണം; അനുയായികൾക്ക് ആദ്യ നിർദേശം നൽകി വിജയ്

Vijay

രാഷ്ട്രീയ പ്രവർത്തനം മാന്യമായിരിക്കണമെന്ന് തന്റെ അനുയായികൾക്ക് നിർദേശം നൽകി നടൻ വിജയ്. സമൂഹമാധ്യമങ്ങളിലൂടെ മറ്റ് രാഷ്ട്രീയ നേതാക്കളെയോ വിമർശകരെയോ അധിക്ഷേപിക്കരുതെന്ന് തമിഴക വെട്രി കഴകം ഭാരവാഹികൾക്ക് വിജയ് നിർദേശം നൽകി. നാളെ ആരാധക കൂട്ടായ്മ ഭാരവാഹികളുമായി വിജയ് കൂടിക്കാഴ്ച നടത്തും. 

രണ്ട് മാസത്തിനുള്ളിൽ കടലൂരിലോ തിരുച്ചിറപ്പള്ളിയിലോ വൻ പൊതുയോഗം വിളിക്കാനും രാഷ്ട്രീയ നയം പ്രഖ്യാപിക്കാനുമാണ് ആലോചന. എന്നാൽ വിജയ് യുടെ രാഷ്ട്രീയ പ്രവേശനം ബിജെപിയുടെ തിരക്കഥയാണെന്ന ആരോപണവുമായി എഐഎഡിഎംകെ രംഗത്തുവന്നു. ലോക്‌സഭയിലേക്ക് മത്സരിക്കില്ലെന്ന വിജയ് യുടെ പ്രസ്താവനയോടെ കള്ളി വെളിച്ചത്തായെന്ന് എഐഎഡിഎംകെ വക്താവ് കോവൈ സത്യൻ ആരോപിച്ചു.
 

Share this story