പൂരം കലക്കിയത് ബിജെപിക്ക് വേണ്ടി; സിപിഎമ്മിന്റെ അജണ്ട കമ്മീഷണറെ കൊണ്ട് നടപ്പാക്കി: മുരളീധരൻ

muraleedharan

തൃശ്ശൂർ പൂരം കലക്കിയത് ബിജെപിക്ക് വേണ്ടിയെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ. ബിജെപിക്ക് വേണ്ടിയാണ് പൂരം കലക്കിയത്. സിപിഎമ്മിന്റെ അജണ്ട നടപ്പാക്കാൻ കമ്മീഷണറെ ഉപയോഗിച്ചതാണെന്നും മുരളീധരൻ ആരോപിച്ചു

സുരേഷ് ഗോപിയാണ് പ്രശ്‌നം പരിഹരിച്ചതെന്ന പ്രചാരണം ബിജെപി സൈബർ സെൽ ചെയ്യുന്നുണ്ട്. വോട്ടുകച്ചവടത്തിനുള്ള അന്തർധാര പുറത്തായിരിക്കുന്നു. കമ്മീഷണറെ തത്കാലത്തേക്ക് മാറ്റി നിർത്തുന്നതാണ്. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ വീണ്ടും ഇവിടെ തന്നെ കൊണ്ടുവരും. 

കമ്മീഷണർ മറ്റ് സമ്മർദങ്ങൾക്ക് വഴങ്ങിയോ എന്നറിയാൻ ജുഡീഷ്യൽ അന്വേഷണം വേണം. കമ്മീഷണർ പൂരം കലക്കാൻ രാവിലെ മുതൽ ശ്രമിച്ചു കൊണ്ടിരുന്നു. ഇതിന് താൻ സാക്ഷിയാണ്. സുരേഷ് ഗോപിയെ പൂരത്തിന്റെ അന്ന് എവിടെയും കണ്ടില്ല. പിന്നീട് സേവാഭാരതിയുടെ ആംബുലൻസിൽ വന്ന് ഷോ കാണിച്ചു. തൃശ്ശൂരിൽ യുഡിഎഫ് തന്നെ വിജയിക്കുമെന്നും മുരളീധരൻ പറഞ്ഞു
 

Share this story