പോപുലർ ഫ്രണ്ട് കേസ്: എസ് ഡി പി ഐ ജനറൽ സെക്രട്ടറിയെ എൻഐഎ ചോദ്യം ചെയ്യുന്നു

sdpi

പോപുലർ ഫ്രണ്ടിനെതിരായ അന്വേഷണം എസ് ഡി പി ഐയിലേക്കും. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കലിനെ എൻഐഎ ചോദ്യം ചെയ്യുകയാണ്. തൃശ്ശൂരിൽ പിടിയിലായ എസ് ഡി പി ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ഉസ്മാനുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ചോദ്യം ചെയ്യലിനായി റോയ് അറയ്ക്കൽ കൊച്ചിയിലെ എൻഐഎ ഓഫീസിൽ ഹാജരായത്. 

എസ്ഡിപിഐയുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് തൃശൂരിൽ പിടിയിലായ എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ഉസ്മാനാണ്. അതിനാൽ തന്നെ ഉസ്മാനും റോയ് അറയ്ക്കലും തമ്മിൽ അടുത്ത ബന്ധമുണ്ട് എന്ന തരത്തിൽ എൻഐഎ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവര ശേഖരണത്തിന് എൻഐഎ ഇപ്പോൾ റോയ് അറയ്ക്കലിനെ ചോദ്യം ചെയ്യുന്നത്.

Share this story