ജനപ്രീതിയുള്ള നേതാവ്; ഇന്ത്യ മുന്നണിയുടെ മുഖം രാഹുൽ ഗാന്ധിയെന്ന് കെസി വേണുഗോപാൽ

kc

പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ മുന്നണിയുടെ മുഖം രാഹുൽ ഗാന്ധിയാണെന്ന് ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി കെസി വേണുഗോപാൽ. മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി ആരാണെന്ന ചോദ്യത്തിനാണ് കെസി വേണുഗോപാലിന്റെ മറുപടി.

പ്രതിപക്ഷ നിരയിലെ നേതാക്കളിൽ ഏറ്റവും ജനപ്രീതി രാഹുൽ ഗാന്ധിക്കാണ്. ഭാരത് ജോഡോ യാത്രയിലൂടെയും ഭാരത് ജോഡോ ന്യായ് യാത്രയിലൂടെയും ഇന്ത്യൻ ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ രാഹുൽ ഗാന്ധിക്ക് സാധിച്ചു. രാഹുൽ ഗാന്ധിയെ സംബന്ധിച്ചിടത്തോളം അധികാരമല്ല പ്രശ്‌നം

540 സീറ്റുകളിലും ബിജെപിക്കെതിരെ യുദ്ധം നയിക്കുന്നതിൽ പ്രധാനപ്പെട്ട റോൾ നയിക്കുന്നത് രാഹുലാണ്. അതേസമയം മുന്നണിയിൽ അലോസരമുണ്ടാക്കാൻ കോൺഗ്രസ് തയ്യാറല്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.
 

Share this story