കെടിയു വിസി സിസ തോമസിനെതിരെ സർക്കാർ നടപടിക്ക് സാധ്യത

sisa

സാങ്കേതിക സർവകലാശാല താത്കാലിക വൈസ് ചാൻസലർ ഡോ.സിസ തോമസിനെതിരെ ഇന്ന് നടപടിയുണ്ടായേക്കും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടറായ സിസ തോമസ് സർക്കാരിന്റെ അനുമതിയില്ലാതെയാണ് സാങ്കേതിക സർവകലാശാല താത്കാലിക വി സി ചുമതല ഏറ്റെടുത്തത്. ഇതിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് സിസ തോമസിനെതിരെ കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. സിസയുടെ ഹർജി അഡ്മിനിസ്ട്രേറ്റീവ് തള്ളിയിരുന്നു.

ഇതിന് പിന്നാലെ സിസ തോമസിനെ നേരിട്ട് കേൾക്കാൻ സർക്കാർ നോട്ടീസും നൽകിയിട്ടുണ്ട്. രാവിലെ ഉന്നത വിദ്യാഭ്യാസ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മുന്നിൽ ഹാജരാകണമെന്ന് കാട്ടിയാണ് കത്ത്. പ്രത്യേക ദൂതൻ വഴി നൽകിയ കത്ത് സിസ തോമസ് കൈപ്പറ്റിയിട്ടില്ല. ഇമെയിൽ മുഖേനയും അറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് ഹാജരായി തൃപ്തികരമായ മറുപടി നൽകിയില്ല എങ്കിൽ സിസയ്ക്കെതിരെ അച്ചടക്ക നടപടിയുണ്ടായേക്കും. ഇന്ന് വിരമിക്കാനിരിക്കെ വകുപ്പ്തല നടപടിക്കാണ് സൂചന.
 

Share this story