ചേലക്കരയിൽ രമ്യ ഹരിദാസിനെ സ്ഥാനാർഥിയായി പരിഗണിക്കുന്നതിനെതിരെ പോസ്റ്റർ

ramya

കെ രാധാകൃഷ്ണൻ എംപിയായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ചേലക്കരയിൽ രമ്യ ഹരിദാസിനെ യുഡിഎഫ് സ്ഥാനാർഥിയായി പരിഗണിക്കുന്നതിനെതിരെ പോസ്റ്റർ. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ചേലക്കരയിൽ പുറമെ നിന്ന് ഒരാൾ മത്സരത്തിന് വരണ്ട എന്നാണ് പോസ്റ്ററിൽ പറയുന്നത്

ചേലക്കര കോൺവെന്റ് സ്‌കൂളിന് എതിർവശത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് പോസ്റ്റർ. ഞങ്ങൾ ഞങ്ങളെ അറിയുന്ന സ്ഥാനാർഥി മതി. ചേലക്കരയിൽ ഒരു വരുത്തി വേണ്ടേ വേണ്ട എന്നാണ് പോസ്റ്ററിൽ പറയുന്നത്. നേരത്തെ ആലത്തൂർ മണ്ഡലത്തിലെ സിറ്റിംഗ് എംപിയായിരുന്ന രമ്യ ഹരിദാസ് തെരഞ്ഞെടുപ്പിൽ കെ രാധാകൃഷ്ണനോട് പരാജയപ്പെട്ടിരുന്നു

ഇതിന് പിന്നാലെയാണ് രമ്യയെ ചേലക്കരയിൽ സ്ഥാനാർഥിയായി പരിഗണിക്കുന്നുവെന്ന വാർത്ത വന്നത്. ഇതിനെതിരെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
 

Share this story