മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ മരിച്ച അലന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്; പഞ്ചായത്തിൽ സിപിഎം ഹർത്താൽ

മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ മരിച്ച അലന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്; പഞ്ചായത്തിൽ സിപിഎം ഹർത്താൽ
പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ മരിച്ച അലന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ അലന്റെ അമ്മ വിജി ആശുപത്രിയിൽ ചികിത്സിൽ തുടരുകയാണ് സംഭവത്തിൽ പ്രതിഷേധിച്ച് മുണ്ടൂർ പഞ്ചായത്തിൽ സിപിഎം ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു. ബിജെപിയുടെ നേതൃത്വത്തിൽ ഡിഎഫ്ഒ മാർച്ചും നടക്കുന്നുണ്ട്. മുണ്ടൂരിലും പരിസരപ്രദേശത്തുമായി കഴിഞ്ഞ ഒരാഴ്ചയായി കാട്ടാനകൾ നിലയുറപ്പിച്ചിരിക്കുകയാണ് ഇന്നലെ വൈകിട്ട് കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വരുന്നതിനിടെയാണ് അലനും അമ്മയും കാട്ടാനയുടെ മുന്നിൽ പെട്ടത്. അലനെ ആന തുമ്പിക്കൈ കൊണ്ട് തട്ടി കാൽ കൊണ്ട് ചവിട്ടിവീഴ്ത്തി. പിന്നിലുണ്ടായിരുന്ന അമ്മയെയും കാട്ടാനക്കൂട്ടം ആക്രമിച്ചു

Tags

Share this story