നിലമ്പൂർ നെടുങ്കയത്ത് മുങ്ങിമരിച്ച വിദ്യാർഥിനികളുടെ പോസ്റ്റ്‌മോർട്ടം ഇന്ന്

nilambur

നിലമ്പൂർ നെടുങ്കയത്ത് മുങ്ങിമരിച്ച വിദ്യാർഥിനികളുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. നിലമ്പൂർ ജില്ലാ ആശുപത്രിയിലാണ് നടപടിക്രമങ്ങൾ പൂർത്തീകരിക്കുക.

സ്‌കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിനെത്തിയ കുട്ടികളാണ് മുങ്ങിമരിച്ചത്. കൽപകഞ്ചേരി കല്ലിങ്ങൽപറമ്പ് എംഎസ്എം സ്‌കൂളിലെ ആറാം ക്ലാസുകാരി ആയിഷ റിദ, ഒമ്പതാം ക്ലാസുകാരി ഫാത്തിമ മുഹ്‌സിന എന്നിവരാണ് മരിച്ചത്

കരിമ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികൾ ചുഴിയിൽപ്പെടുകയായിരുന്നു. സ്‌കൂളിൽ പൊതുദർശനത്തിന് ശേഷം കുട്ടികളുടെ ഖബറടക്കം നടക്കും.
 

Share this story