ദാരിദ്ര്യം നിർമാർജനം ചെയ്തുവെന്നല്ല, അതിദാരിദ്ര്യം നിർമാർജനം ചെയ്തുവെന്നാണ്: മന്ത്രി എംബി രാജേഷ്
അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തിൽ വിശദീകരണവുമായി മന്ത്രി എംബി രാജേഷ്. ക്രെഡിറ്റ് മോദിക്കാണെന്ന് ഒരു കൂട്ടർ പറയുന്നുണ്ട്. എന്നാൽ ഇന്ത്യ മുഴുവൻ അതിദരിദ്രർ ഇല്ലാതാക്കിയ ശേഷം ക്രെഡിറ്റ് എടുക്കാമെന്ന് മന്ത്രി പറഞ്ഞു. ഇത് ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനമല്ല. ആദ്യ മന്ത്രിസഭാ യോഗത്തിലെ തീരുമാനമാണ്.
ആരാണ് അതിദരിദ്രർ എന്ന് നിർണയിച്ചത് എങ്ങനെയെന്ന് വിശദമായ മാർഗരേഖ ഇറക്കി വിശദമാക്കിയതാണ്. ഇതുവരെ ഒരു സർക്കാർ പദ്ധതിയുടെയും ആനുകൂല്യം ലഭിക്കാത്തവരാണ് ഉൾപ്പെട്ടത്. അതിദാരിദ്ര്യം നിർമാർജനം ചെയ്തുവെന്നാണ് അവകാശവാദം. ദാരിദ്ര്യം നിർമാർജനം ചെയ്തുവെന്നല്ല.
രാജ്യത്തെ ആദ്യ അതിദാരിദ്ര്യ മുക്ത സംസ്ഥാനമെന്ന പ്രഖ്യാപനം കേരളം നാളെ നടത്താനൊരുങ്ങുകയാണ്. യാതൊരു വരുമാന മാർഗങ്ങളോ വീട് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്തവരും ആഹാരത്തിന് പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നവരുമാണ് അതിദരിദ്രരെന്നാണ് സർക്കാർ മാനദണഅധം.
