വടക്കൻ കേരളത്തിൽ വൈദ്യുതി പ്രതിസന്ധി: നാല് ജില്ലകളിൽ ഭാഗിക നിയന്ത്രണം തുടരും

KSEB

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അടുത്ത ദിവസങ്ങളിലും ഭാഗികമായി വൈദ്യുതി മുടക്കം തുടർന്നേക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. പവർ ഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട്ടെ 400 കെ.വി സബ് സ്റ്റേഷനിലെ ട്രാൻസ്ഫോർമറിനുണ്ടായ സാങ്കേതിക തകരാറാണ് പെട്ടെന്നുള്ള ഈ പ്രതിസന്ധിക്ക് കാരണമായത്.

​തകരാർ പൂർണ്ണമായി പരിഹരിച്ച് സബ് സ്റ്റേഷൻ സാധാരണ നിലയിലാക്കാൻ മേയ് 25 വരെ സമയം വേണ്ടിവരുമെന്നാണ് പവർ ഗ്രിഡ് കോർപ്പറേഷൻ അധികൃതർ കെ.എസ്.ഇ.ബിയെ അറിയിച്ചിട്ടുള്ളത്. അതുവരെ ഈ നാല് ജില്ലകളിൽ വൈദ്യുതി പ്രവാഹം പരിമിതപ്പെടുത്തേണ്ടി വരും.

ഉപഭോക്താക്കൾ ശ്രദ്ധിക്കുക: അപ്രതീക്ഷിത ലോഡ്ഷെഡ്ഡിങ് ഒഴിവാക്കുന്നതിനായി, വൈദ്യുതി ഉപയോഗം കൂടുതലുള്ള പീക്ക് സമയങ്ങളിൽ (പ്രത്യേകിച്ച് വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെ) വൈദ്യുതി ഉപയോഗം പരമാവധി ചുരുക്കി സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യർത്ഥിച്ചു.

Tags

Share this story