ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹിത്വത്തിൽ നിന്ന് പിപി ദിവ്യയെ ഒഴിവാക്കി; നിർദേശം നൽകിയത് സിപിഎം

divya

ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ഭാരവാഹിത്വത്തിൽ നിന്ന് പിപി ദിവ്യയെ ഒഴിവാക്കി. ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്നാണ് ദിവ്യയെ മാറ്റിയത്. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് തീരുമാനം. നേരത്തെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ നിന്നും ദിവ്യയെ ഇരിണാവ് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ദിവ്യക്കെതിരെ പാർട്ടി നടപടിയെടുത്തത്. നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സിപിഎം ദിവ്യയെ രാജിവെപ്പിച്ചിരുന്നു. 

സിഎസ് സുജാത ജനാധിപത്യ മഹിളാ അസോസിയേഷൻ സെക്രട്ടറിയാകും. കെഎസ് സലീഖയാണ് പുതിയ സംസ്ഥാന പ്രസിഡന്റ്. അതേസമയം പിപി ദിവ്യ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കിയതെന്ന് പികെ ശ്രീമതി അറിയിച്ചു.
 

Tags

Share this story