കേരളത്തിൽ നിന്നുള്ള എല്ലാ കോൺഗ്രസ് എംപിമാരുമായും ചർച്ച നടത്തിയിരുന്നുവെന്ന് പ്രകാശ് ജാവേദ്കർ

prakash

ഇ പി ജയരാജനുമായി മാത്രമല്ല കേരളത്തിൽ നിന്നുള്ള എല്ലാ കോൺഗ്രസ് എംപിമാരുമായി ചർച്ച നടത്തിയിരുന്നുവെന്ന് ബിജെപി നേതാവ് പ്രകാശ് ജാവേദ്കർ. കേരളത്തിൽ സിപിഎമ്മിന് ഒരു എംപി മാത്രമേയുള്ളു. ബാക്കിയുള്ളവരുമായി ചർച്ച നടത്തിയിരുന്നു. സിപിഎം, സിപിഐ നേതാക്കളുമായും കൂടിക്കാഴ്ച നടത്തി

രാഷ്ട്രീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളിൽ എന്താണ് തെറ്റെന്ന് ജാവേദ്കർ ചോദിച്ചു. വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ എല്ലാ വിഷയങ്ങളും അവസാനിച്ചെന്നും പ്രകാശ് ജാവേദ്കർ പറഞ്ഞു

തന്റെ സാന്നിധ്യത്തിൽ പ്രകാശ് ജാവേദ്കർ ഇപി ജയരാജനെ കണ്ടെന്നായിരുന്നു ദല്ലാൾ നന്ദകുമാറിന്റെ വെളിപ്പെടുത്തൽ. തൃശ്ശൂരിൽ ഇടത് മുന്നണി സഹായിച്ചാൽ ബിജെപി അക്കൗണ്ട് തുറക്കാൻ കഴിയുമെന്ന് ജാവേദ്കർ പറഞ്ഞു. പകരം എസ് എൻ സി ലാവ്‌ലിൻ, സ്വർണക്കടത്ത് കേസ് എന്നിവ സെറ്റിൽ ചെയ്ത് തരാമെന്ന് ഉറപ്പ് നൽകി. എന്നാൽ ഇപി ജയരാജൻ സമ്മതിച്ചില്ലെന്നായിരുന്നു നന്ദകുമാറിന്റെ വെളിപ്പെടുത്തൽ. ജാവേദ്കർ വന്നു കണ്ടുവെന്ന് ഇപി ജയരാജനും പിന്നാലെ സമ്മതിച്ചിരുന്നു.
 

Share this story