പ്രവീണിനെ റിഷാന ഐഷു സ്ഥിരമായി മർദിച്ചിരുന്നു; ആത്മഹത്യക്ക് കാരണം സൈബറാക്രമണമല്ല: കുടുംബം

praveen

ട്രാൻസ്മാൻ പ്രവീൺ നാഥിന്റെ  ആത്മഹത്യക്ക് പിന്നാലെ ഭാര്യ റിഷാന ഐഷുവിനെതിരെ ആരോപണവുമായി പ്രവീണിന്റെ കുടുംബം. പ്രവീണിനെ റിഷാന ഐഷു സ്ഥിരമായി മർദിച്ചിരുന്നതായും കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും കുടുംബം ആരോപിച്ചു. സൈബർ ആക്രമണത്തെ തുടർന്നല്ല ആത്മഹത്യയെന്നും പരാതിയുമായി മുന്നോട്ടു പോകുമെന്നും പ്രവീണിന്റെ സഹോദരൻ പുഷ്പൻ പറഞ്ഞു

കേരളത്തിലെ ആദ്യ ട്രാൻസ്മാൻ ബോഡി ബിൽഡർ കൂടിയായിരുന്നു പ്രവീൺ നാഥ്. ഇന്നലെയാണ് പ്രവീണിനെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ പ്രവീൺ മരിക്കുകയായിരുന്നു. ട്രാൻസ് വുമണായ റിഷാന ഐഷുവാണ് പ്രവീണിന്റെ ഭാര്യ. ഫെബ്രുവരി 14നായിരുന്നു ഇവരുടെ വിവാഹം.
 

Share this story