പ്രേംകുമാർ നാളെ കോൺഗ്രസ് വേദിയിൽ; കെസി വേണുഗോപാലിനൊപ്പം പങ്കെടുക്കും

premkumar

ചലചിത്ര അക്കാമദി മുൻ ചെയർമാൻ നാളെ കോൺഗ്രസ് വേദിയിൽ പങ്കെടുക്കും. കെപിസിസിയുടെ സംസ്‌കാര സാഹിതിയുടെ നാഗമ്പടത്ത് നടക്കുന്ന പരിപാടിയുടെ സമാപന സമ്മേളനത്തിലാണ് പ്രേംകുമാർ മുഖ്യാതിഥിയായി എത്തുന്നത്. കെസി വേണുഗോപാലാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്

പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രേംകുമാറും സ്ഥിരീകരിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരിപാടിയാണ് നാളെ നടക്കുന്നത്. സംസ്‌കാര സാഹിതി ഒരു സാംസ്‌കാരിക സംഘടനയാണ്. ചടങ്ങിൽ വേറെ രാഷ്ട്രീയമില്ലെന്നും പ്രേംകുമാർ പറഞ്ഞു

അതേസമയം പ്രേംകുമാറിനെ കഴക്കൂട്ടത്ത് മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം നടത്തുന്നുണ്ട്. പാർട്ടി പ്രവേശനം സംബന്ധിച്ച നിലപാട് പ്രേംകുമാർ വ്യക്തമാക്കിയ ശേഷമാകും ഇതിൽ തുടർ നടപടികളുണ്ടാകുക.
 

Tags

Share this story